രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി

2022-06-18 17:15:10

    തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എന്‍.

ബാലഗോപാല്‍. കേരളത്തിലെ ഉപഭോക്തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ 5.1 ല്‍ നിന്നും മെയ് മാസത്തിലെത്തുമ്ബോള്‍ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്ബ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവര്‍ഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല. കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇടതുപക്ഷം രാജ്യത്തിന് മുന്നില്‍വെയ്ക്കുന്ന ബദല്‍ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.                                18/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.