കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോ​ഗ്യമന്ത്രി

2022-06-20 16:48:43

ആലപ്പുഴ: കോവിഡ് ചെറിയതോതില്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . കോവിഡിന് നിലവില്‍ പുതിയ വകഭേദങ്ങളില്ല. പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും അവ ആശങ്കയുണ്ടാക്കുന്നതാകില്ല. എങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പുതിയ വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനവും കാരണമാകുന്നുണ്ട്. പരിശോധനാ സംവിധാനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണത്. ഗുണനിലവാരമുള്ള പരിശോധനകളുണ്ടാകണം. അതിനു മുഴുവന്‍ സ്ഥാപനങ്ങളും അംഗീകൃതമാക്കേണ്ടതുണ്ട്.

ഒരു ലാബില്‍ പരിശോധിച്ച സാംപിള്‍ മറ്റൊരു ലാബില്‍ പരിശോധിക്കുമ്ബോള്‍ രണ്ടുതരത്തിലുള്ള റിപ്പോര്‍ട്ടുണ്ടാകാറുണ്ട്. അതുണ്ടാകാന്‍ പാടില്ല. കേരളത്തില്‍ ആശുപത്രികള്‍ക്കു നല്‍കുന്ന മാതൃകയില്‍ ലാബുകള്‍ക്കും അംഗീകാരം നല്‍കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.                                                                                                                                                                                                           20/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.