നടനും യുട്യൂബറുമായ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാസഹോദരന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍

2022-06-20 17:10:08

ബെംഗ്‌ളൂറു:  കന്നട നടനും യുട്യൂബറുമായ വജ്ര സതീഷിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. 36 വയസായിരുന്നു.

ബെംഗ്‌ളൂറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യാസഹോദരന്‍ സുദര്‍ശന്‍ ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ആര്‍ ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷ് കൊല്ലപ്പെട്ടനിലയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക പരിശോധനയില്‍ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷ് നാലുവര്‍ഷം മുമ്ബാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്.

ഏഴുമാസം മുമ്ബ് ഭാര്യ മരിച്ചു. കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാലാണ് മരിച്ചതെന്ന് ഭാര്യവീട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാരണത്താല്‍ സുദര്‍ശന്‍ സതീഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സുഹൃത്തായ നാഗേന്ദ്രയെ സഹായത്തിന് കൂട്ടി സതീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

'ലഗോരി' ഉള്‍പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് സലൂണ്‍ നടത്തി വരികയായിരുന്നു.                                                                                                                                                                  20/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.