എയ്ഡ്‌സ് പടര്‍ത്താന്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; 25 കാരന്‍ അറസ്റ്റില്‍

2022-06-21 17:08:14

ന്യൂഡല്‍ഹി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 25 കാരന്‍ പിടിയില്‍. തെക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.എയ്ഡ്‌സ് രോഗിയായ യുവാവ് രോഗം പടര്‍ത്താന്‍ വേണ്ടിയാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തി.

ജൂണ്‍ 14 നായിരുന്നു സംഭവം. ബീഹാര്‍ സ്വദേശികളായ അമ്മയും കുഞ്ഞും ഇയാളുടെ സഹായത്തോടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. അമ്മ ജോലിക്ക് പോയ സമയം നോക്കി ഇയാള്‍ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ജോലിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ കണ്ടെത്തിയ അമ്മ പോലീസിനെ സമീപിച്ച്‌ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാടുവിട്ടതായി കണ്ടെത്തി. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടിയിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച്‌ വീട് വിട്ട് പോയതാണ്.                                                                                                                         21/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.