എട്ടു മന്ത്രിമാര്‍, അഞ്ച് സഹമന്ത്രിമാര്‍, കേന്ദ്രമന്ത്രി പദവും... ഷിന്‍ഡെക്ക് വാഗ്ദാനവുമായി ബി.ജെ.പി

2022-06-23 17:15:47

 മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരില്‍ പിളര്‍പ്പുണ്ടാക്കിയ ശിവ​​സേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിന്‍ഡെക്ക് വാഗ്ദാനങ്ങളുമായി ബി.ജെ.പി.

സംസ്ഥാനത്ത് എട്ട് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരും കേന്ദ്രത്തില്‍ രണ്ടു മന്ത്രിപദവും നല്‍കാമെന്നാണ് വാഗ്ദാനം.

അതേസമയം, ബി.ജെ.പി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പദവി ഷിന്‍ഡെ സ്വീകരിക്കാനിടയില്ല. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് ഷിന്‍ഡെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അവകാശപ്പെട്ടേക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ ഔദ്യോഗിക പക്ഷത്തിന് വന്‍ തിരിച്ചടിയാകും.

മൊത്തം എം.എല്‍.എമാരില്‍ മൂന്നില്‍ രണ്ട് ഒപ്പം ഉണ്ടെങ്കിലേ കൂറുമാറ്റ നിയമം ബാധകമല്ലാതിരിക്കുകയുള്ളൂ. 41 പേരുടെ പിന്തുണയാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. മൊത്തം 55 എം.എല്‍.എമാരാണ് ശിവസേനക്ക് ഉള്ളത്. അതിനിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചു ചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗം 12.30ന് ഓണ്‍ലൈന്‍ വഴി നടക്കും.സഹകരണത്തിന് നന്ദി അറിയിക്കാനാണ് ഉദ്ധവ് യോഗം വിളിച്ചതെന്നാണ് സൂചന.

അസമിലെ ബി.ജെ.പി​ നേതാവും മന്ത്രിയുമായ അശോക് സിംഗാള്‍ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിലെത്തിയിട്ടുണ്ട്. വിമത എം.എല്‍.എമാരുമായി അശോക് സിംഗാള്‍ കൂടിക്കാഴ്ച നടത്തും.

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമൊഴിഞ്ഞ് ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം പങ്കിടമെന്നാണ് ഏക് നാഥ് ഷിന്‍ഡെയുടെ ആവശ്യം.                                                                                                                                          23/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.