എബിസിഡി' പഠിച്ചില്ല; കൊച്ചിയില്‍ നാലുവയസുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

2022-06-24 16:31:24

കൊച്ചി: പള്ളുരുത്തിയില്‍ നാലുവയസുകാരനെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. അദ്ധ്യാപകന്‍ നിഖിലിനെ റിമാന്‍ഡ് ചെയ്തു.

പള്ളുരുത്തിയില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ് നിഖില്‍. ഇയാള്‍ പിഎച്ച്‌ഡി ബിരുദധാരിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് നിഖില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിക്ക് കനത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം പുറത്തറിയുന്നത്.

എബിസിഡി പഠിക്കാത്തതിനാണ് നിഖില്‍ സാര്‍ അടിച്ചതെന്ന് നാലുവയസുകാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മര്‍ദ്ദനത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത നിഖിലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ മര്‍ദ്ദിക്കാനുണ്ടായ കാരണത്തെ പറ്റി നിഖില്‍ ഒന്നും പറയാന്‍ തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു.                                                                                                                                                     24/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.