തട്ടിപ്പുകളുടെ താവളം ആയി കേരളം മാറി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത നിക്ഷേപ കമ്പനി മുങ്ങി

2022-06-24 16:51:05

  കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള നിരവധി യുവാക്കള്‍ തട്ടിപ്പിനിരയായി. അമ്പലത്തറ ബദിയടുക്ക കുമ്പള പോലീസ് സ്റ്റേഷനുകളിലായി 6 യുവാക്കളില്‍ നിന്നും മാത്രം 17 ലക്ഷത്തോളം രൂപ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എഫ് എക്‌സ് എന്ന സ്വകാര്യ കമ്പനി തട്ടിയെടുത്തു എന്നാണ് പരാതി. ബേളൂര്‍ പോര്‍ക്കളത്തെ തോണികള്‍ ഹൗസില്‍ ഹമീദിന്‍
 െമകന്‍ റഷീദ്  സുഹൃത്തുക്കകളായ റോഷിത്ത് നിഷാദ് സിദ്ദീഖ് എന്നിവരില്‍നിന്നും എട്ട് ലക്ഷത്തി മുപ്പതിനായിരം രൂപ ഈ കമ്പനി തട്ടിയെടുത്തു. റഷീദിന്റെ പരാതിയില്‍ സിവിറ്റാസ് ലേണിങ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി പാലക്കാട് സ്വദേശി വിഷ്ണു ഗുരുവായൂരപ്പന്‍ തൃശൂര്‍ സ്വദേശികളായ കൊല്ലന്‍ ശങ്കരന്റെ മകന്‍ സന്ദീപ് മോഹനന്റെ മകന്‍ പ്രവീണ്‍ മലപ്പുറം സ്വദേശികളായ റോഹന്‍ പറമ്പില്‍ തിരുവനന്തപുരം സ്വദേശി ആദര്‍ശ് എസ് ജോണ്‍ എന്നിവരുടെ പേരില്‍ അമ്പലത്തറ പോലീസ് കേസെടുത്തു. ബദിയടുക്ക അസീബിന്റെ പരാതിയില്‍ ബദിയടുക്ക പോലീസും കുമ്പളയിലെ മുഹമ്മദ് പരാതിയില്‍ കുമ്പള പോലീസും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് പാലക്കാട് വടകര എന്നീ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ പരാതിയുണ്ട. കോവിഡ് കാലത്താണ് യുവാക്കളെ തന്ത്രപൂര്‍വ്വം ഈ കമ്പനി കൈക്കലാക്കിയത.് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 20 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട.് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം തൊഴിലും വ്യാപാരവും എന്ന മോഹന വാഗ്ദാനം ആണ് ഇവര്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. നിക്ഷേപത്തിന് ദിവസേന ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് എന്നാണിവര്‍ വിശ്വസിപ്പിച്ചത.് ഓണ്‍ലൈന്‍ പഠനത്തിന് അംഗീകൃത കമ്പനിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന വ്യാജരേഖയുണ്ടാക്കി ഇവര്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മുഖേനയാണ് യുവാക്കള്‍ തട്ടിപ്പിനിരയായ ആദ്യമൊക്കെ  ഓണ്‍ലൈനില്‍ ഇവര്‍ സൂം മീറ്റിംഗ് സംഘടിപ്പിക്കുകയും എംഡിയും ഡയറക്ടര്‍മാരും നിക്ഷേപകരുമായി നേരിട്ട് സംവാദിക്കുകയും ചെയ്തിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ അംഗങ്ങളായ വരെ വ്യാജ രേഖകള്‍ കാണിച്ച് അംഗീകൃത കമ്പനിയാണെന്ന് വിശ്വസിപ്പിച്ചു. ആദ്യമൊക്കെ പഠനത്തിനായി നല്‍കിയ തുക ദിവസേന അക്കൗണ്ടുകളിലേക്ക് ലാഭവിഹിതമായി എത്തി. ഒരാഴ്ചയോളം ലാഭവിഹിതമായി പണം എത്തിയപ്പോള്‍ രണ്ടാഴ്ചത്തെ ഓഫര്‍ വന്നു ഒരുലക്ഷത്തിലേറെ ഇടുന്നവരെ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആക്കണമെന്നായി  മറ്റു നെറ്റ്വര്‍ക്ക് പോലെ ആള് ചേര്‍ക്കാതെ അക്കൗണ്ടിലേക്ക് ലാഭവീതം എത്തുമെന്ന് വാഗ്ദാനം ചെയ്തതോടെ യുവാക്കള്‍ ലക്ഷങ്ങള്‍ മുടക്കുകയായിരുന്നു. വന്‍തുക നിക്ഷേപമായി എത്തിയതോടെ ലാഭത്തിന് വരവ് നിലച്ചു. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട കമ്പനി എംഡി വിഷ്ണു ഗുരുവായൂരപ്പന്‍ കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായ ചെറിയൊരു ബുദ്ധിമുട്ടാണെന്നും ഒരാഴ്ചക്കുള്ളില്‍ തന്നെ നിക്ഷേപത്തിന് ലാഭവീതം അക്കൗണ്ടിലേക്ക് എത്തുമെന്നും നിക്ഷേപകരെ അറിയിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവീതം കിട്ടാതായതോടെ എംഡിയെയും ഡയറക്ടര്‍മാരെയും മൊബൈല്‍ഫോണ്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ വടകരയിലും പാലക്കാട് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പണം നഷ്ടപ്പെട്ടവരുടെ പരാതിയുമായി രംഗത്തുവന്നത.് ഇതിനിടയില്‍ ബദിയടുക്കയിലെ അബീസ് കാസര്‍ഗോഡ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്പനി വിഷ്ണു ഗുരുവായൂരപ്പനെ കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചെങ്കിലും താന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സാവകാശം നല്‍കിയാല്‍ പണം തിരിച്ചു നല്‍കാമെന്നും പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പണം നല്‍കാന്‍ സാവകാശം അനുവദിച്ചു വിഷ്ണു ഗുരുവായൂരപ്പന് വിട്ടയക്കുകയായിരുന്നു. അന്ന് മുങ്ങിയാല്‍ ഗുരുവായൂരപ്പനെ ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.                                                                                                        24/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.