അട്ടപ്പാടി മധു വധക്കേസ്; രാജേഷ് എം മേനോന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

2022-06-25 16:58:40

പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചു.

നിലവിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രന്റെ രാജി.

കേസില്‍ ഇനിയും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നും അത് തടയുക വലിയ വെല്ലുവിളിയാണെന്നും കേസ് നന്നായി മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിക്കുമെന്നും പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിതനായ രാജേഷ് എം മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിചാരണയില്‍ പ്രോസിക്യൂട്ടറുടെ ഇടപെടല്‍ ഫലപ്രദമല്ലെന്നും സി രാജേന്ദ്രനെ മാറ്റി രാജേഷ് എം മേനോനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ മാതാവ് മല്ലി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന് അപേക്ഷ നല്‍കിയിരുന്നു. സാക്ഷികളെ കൂറു മാറ്റുന്നതില്‍ പ്രതിഭാഗം വിജയിച്ചെന്നും ഇതേ പ്രോസിക്യൂട്ടര്‍ വാദിച്ചാല്‍ തങ്ങള്‍ കേസില്‍ തോറ്റുപോകുമെന്നും മല്ലി ആരോപിച്ചിരുന്നു.                                                                                                                                                                                                   25/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.