സംസ്‌ഥാനത്ത്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കുന്നു

2022-06-25 17:04:39

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്.

അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, കൊല്ലം -ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ ജൂലൈ മൂന്ന് മുതലും, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ നാല് മുതലും ആരംഭിക്കും. കോട്ടയം വഴിയുള്ള മെമു ഉച്ചക്ക് 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ട് സര്‍വീസുകളും ബുധനാഴ്‌ചകളില്‍ ഉണ്ടാവില്ല.

കൊല്ലം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. തൃശൂര്‍-കണ്ണൂര്‍ എക്സ്‌പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരില്‍ എത്തും. കണ്ണൂര്‍-തൃശൂര്‍ എക്‌സ്‌പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.                                                                                                                                                                    25/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.