കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍ പ്പെട്ടു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

2022-06-27 16:50:35

ആലപ്പുഴ: കടലില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘം തിരയില്‍ പ്പെട്ടു, അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.

കോട്ടയം ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂര്‍ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.

നാലംഗസംഘമായിരുന്നു കുളിക്കാനിറങ്ങിയത്. അപ്പോഴാണ് തിരയില്‍പ്പെട്ടത്. ഇവരെ രക്ഷപെടുത്താന്‍ സമീപത്തുണ്ടായിരുന്ന
മത്സ്യ തൊഴിലാളി
കളാണ് ഇറങ്ങിയത്. രണ്ട് പേരെ രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. ഇവരെ ആലപുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.                                              27/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.