തേനൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

2022-06-27 16:57:58

പാലക്കാട്: പറളിക്കടുത്ത് തേനൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.

കല്ലംപറമ്ബ് സ്വദേശി അജിഷയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകായായിരുന്നു . അജിഷയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ അനൂപ് പറഞ്ഞു.ഇന്നലെ ഉച്ച കഴിഞ്ഞാണ് അജിഷയെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരിക്കുകയായിരുന്നു.

ഭര്‍ത്താവ് പ്രമോദ് മദ്യപിച്ചെത്തി വഴക്കിട്ടെന്നും, മരിക്കാന്‍ പ്രേരിപ്പിച്ചെന്നും സഹോദരന്‍ അനൂപ് ആരോപിച്ചു. അജിഷയെ മര്‍ദിച്ച വിവരം 12 വയസ്സുള്ള മകന്‍ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പീഡന വിവരങ്ങള്‍ ഒന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നില്ല. കരിമ്ബ ഗ്രാമപഞ്ചായത്തിലെ യുഡി ക്ലര്‍ക്കാണ് അജിഷയുടെ ഭര്‍ത്താവ് പ്രമോദ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചു.                                                                                                                                                   27/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.