ഓടുന്ന കാറില്‍ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്തു

2022-06-27 17:00:11

 റൂര്‍ക്കീ: ഉത്തരാഖണ്ഡില്‍ ഓടുന്ന കാറില്‍ ആറുവയസുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗത്തിനിരയാക്കി. കാറില്‍ ലിഫ്റ്റ് നല്‍കിയാണ് യുവാവും സംഘവും ഇവര്‍ക്കു നേരെ അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച്‌ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും മകളും.

ഇവര്‍ക്ക് ലിഫ്റ്റ് നല്‍കി സോനു എന്നയാള്‍ കാറില്‍ കയറ്റുകയായിരുന്നു. സോനുവിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. ഓടുന്ന കാറില്‍ യുവതിയെയും മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം ഇവരെ കനാലിനു സമീപം ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. അര്‍ധരാത്രി സ്റ്റേഷനിലെത്തിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഇരുവരെയും റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍​ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. എത്ര പേര്‍ കാറിലുണ്ടായിരുന്നു എന്ന കാര്യം യുവതിക്ക് കൃത്യമായി ഓര്‍മയില്ലെന്ന് പൊലീസ് പറഞ്ഞു.                                                                                           27/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.