കോവിഡ്; 30 ശതമാനം പേരിലും മാനസിക പ്രശ്നങ്ങള്‍

2022-06-29 17:08:17

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷം ജി​ല്ല​യി​ല്‍ 30 ശ​ത​മാ​നം പേ​രി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍.

കോ​വി​ഡ് മാ​റി​യ​ശേ​ഷ​വും പ​ല​ര്‍​ക്കും ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​റ​ക്ക​ക്കു​റ​വ് തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ള്‍ തു​ട​രു​ന്നു​ണ്ട്. ചെ​റി​യ പ​നി വ​രു​മ്ബോ​ള്‍​ത​ന്നെ കോ​വി​ഡ് ആ​കു​മോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം​പേ​രും ഉ​ത്ക​ണ്ഠാ​കു​ല​രാ​കു​ന്നു.

വൈ​റ​സ്ബാ​ധ മാ​റി​യ​ശേ​ഷ​വും ശ​രീ​ര​സം​ബ​ന്ധി​യാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള​താ​യു​ള്ള തോ​ന്ന​ല്‍ (സൊ​മ​റ്റ​ഫോം ഡി​സോ​ര്‍​ഡ​ര്‍) മി​ക്ക​വ​ര്‍​ക്കു​മു​ണ്ട്. ശ​രീ​ര​ത്തി​ല്‍ വേ​ദ​ന, ത​രി​പ്പ്, ക്ഷീ​ണം എ​ന്നി​വ​യു​ണ്ടെ​ന്ന തോ​ന്ന​ല്‍ പ്രാ​യ​മാ​യ​വ​രി​ലാ​ണ് ഏ​റെ​യും ക​ണ്ടു​വ​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ജി​ല്ല മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു​വ​ര്‍​ഷ​മാ​യി ന​ല്‍​കി​യ കൗ​ണ്‍​സ​ലി​ങ്ങി​ലാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡി​ല്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി, മ​ര​ണം എ​ന്നി​വ അ​ഭി​മു​ഖീ​ക​രി​ച്ച ചു​രു​ക്കം ചി​ല​രി​ല്‍ അ​മി​ത ഉ​ത്‌​ക്ക​ണ്‌​ഠ​യും പേ​ടി​മൂ​ലം മാ​ന​സി​കാ​ഘാ​ത​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2020 മാ​ര്‍​ച്ച്‌ മു​ത​ല്‍ 2022 ഏ​പ്രി​ല്‍​വ​രെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 3.05 ല​ക്ഷം പേ​ര്‍​ക്കാ​ണ് മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പാ​ക്കി​യ​ത്.

12,000 പേ​ര്‍ സ​ഹാ​യ​ത്തി​നാ​യി കൗ​ണ്‍​സ​ലി​ങ് ​കേ​ന്ദ്ര​ത്തി​ലേ​ക്കും വി​ളി​ച്ചു. ഏ​പ്രി​ലി​നു ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ വി​ളി​ക്കു​ന്ന​ത് നി​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍, മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ന​മ്ബ​റി​ലേ​ക്ക് ഇ​പ്പോ​ഴും വി​ളി വ​രു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് മാ​ന​സി​കാ​രോ​ഗ്യ ക്യാ​മ്ബി​ല്‍ ചി​കി​ത്സ​യും കൗ​ണ്‍​സ​ലി​ങ്ങും ഉ​റ​പ്പാ​ക്കും.

മ​ര​ണ​ഭ​യം, ഭാ​വി​യെ​പ്പ​റ്റി​യു​ള്ള ഉ​ത്ക​ണ്ഠ, ത​ന്റെ ഉ​റ്റ​വ​രെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ള്‍, രോ​ഗം പ​ക​രു​മോ എ​ന്ന പേ​ടി, പ​ട്ടി​ണി, സാ​മ്ബ​ത്തി​ക​മാ​യ ഞെ​രു​ക്ക​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ ക​ണ്ടു​വ​രു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍. കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 ശ​ത​മാ​നം പേ​ര്‍​ക്ക് അ​മി​ത ഉ​ത്ക​ണ്ഠ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​ന​സി​ക പി​രി​മു​റു​ക്ക​വും അ​സ്വ​സ്ഥ​ത​ക​ളും ഏ​റെ​യാ​യി​രു​ന്നു.

രോ​ഗ​ത്തെ കു​റി​ച്ച്‌ ആ​വ​ശ്യ​മാ​യ അ​റി​വി​ല്ലാ​ത്ത​തും കൃ​ത്യ​മാ​യ ചി​കി​ത്സ ഇ​ല്ലെ​ന്ന ബോ​ധ്യ​വും ജോ​ലി​ഭാ​ര​വും ബ​ന്ധു​ക്ക​ളി​ലേ​ക്ക് രോ​ഗം പ​ട​രു​മോ​യെ​ന്ന ആ​കു​ല​ത​യു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലെ മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണം.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ 50 ശ​ത​മാ​നം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മാ​ന​സി​ക പി​രി​മു​റു​ക്കം ഏ​റെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഭ​ക്ഷ​ണ, ജോ​ലി​ല​ഭ്യ​ത സം​ബ​ന്ധി​ച്ച ഉ​ത്ക​ണ്ഠ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സ​ലി​ങ്ങി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

സൈ​ക്കോ​ള​ജി, സോ​ഷ്യ​ല്‍ വ​ര്‍​ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും അ​ട​ക്കം 250ല​ധി​കം കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് കാ​ല​ത്ത് ജി​ല്ല മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​​ടെ പ്ര​വ​ര്‍​ത്ത​നം.                                                                                       29/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.