ഇംഫാലില്‍ സൈനിക ക്യാമ്ബിനടുത്ത് വന്‍ മണ്ണിടിച്ചില്‍ : 13 പേരെ രക്ഷപ്പെടുത്തി : രക്ഷാദൗത്യം തുടരുന്നു

2022-06-30 16:43:33

മണിപ്പൂര്‍: മണിപ്പൂര്‍ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചില്‍ . ജിരി ബാം റെയില്‍വേ ലൈന് സമീപമാണ് മണ്ണിടിച്ചില്‍.

സൈനികര്‍ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

രക്ഷപ്പെടുത്തിയവരെ ആര്‍മിയുടെ മെഡിക്കല്‍ യൂണിറ്റിലെത്തിച്ച്‌ ചികില്‍സ നല്‍കുന്നുണ്ട്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടര്‍ ് അടക്കം വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം.                                                                                                          30/06/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.