ഹോട്ടല്‍ മുറിയിലെ കൊലപാതകം: പ്രതിക്ക് മൂന്ന് മാസത്തിനുശേഷം ജാമ്യം

2022-07-02 16:59:21

 തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ ഗായത്രിയെന്ന യുവതിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു.

കൊല്ലം ചമ്ബാന്‍തോടി വീട്ടില്‍ പ്രവീണിനാണ് കോടതി മൂന്ന് മാസത്തിനുശേഷം ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് മറ്റ്‌ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഭാവിയില്‍ നടക്കാന്‍ പോകുന്ന വിചാരണക്കായി പ്രതിയെ ജയിലില്‍ കിടത്തുന്നത് നീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് ഗായത്രിയെ കഴുത്തില്‍ കുരുക്കിട്ട് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രിയുമായുള്ള ബന്ധം വിവാഹിതനായ പ്രവീണ്‍ രഹസ്യമായി തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും യുവതി വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയതാണ് കൊലക്ക് കാരണമായതെന്നാണ് പൊലീസ് കേസ്.                                                                     02/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.