കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു സുരക്ഷാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

2022-07-02 17:01:23

 കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്.

സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം.

പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ തൊട്ടടുത്തുള്ള സ്കൂളില്‍ നിന്ന് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ സര്‍വകലാശാലയിലെ പരിസരത്തുള്ള ഗാര്‍ഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സെക്യൂരിറ്റി ജീവനക്കാരന്‍ കാണാന്‍ ഇടയായി. തുടര്‍ന്ന് ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും തേഞ്ഞിപ്പലം പൊലീസ്‌സ്റ്റേഷനില്‍ കേസ് നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനനത്തിലാണ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.                                                                                                                                                             02/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.