ശ്രീലക്ഷ്മിയുടെ മരണം: വാക്‌സീനെടുത്തതിലോ ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്

2022-07-02 17:15:22

റാബീസ് വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്റെ ആഘാതത്തെ കുറിച്ച്‌ ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന DMOയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേല്‍ക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

എന്നാല്‍ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോ?ഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വാക്‌സീന്‍ എടുത്തതില്‍ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സീന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

അതേസമയം ഡിഎംഒയുടെ പ്രസ്താവനക്കെതിരെ രം?ഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍. മകള്‍ മരിച്ചതിന് ശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണന്‍. ചികിത്സ തേടിയപ്പോഴും, വാക്‌സീന്‍ എടുത്തപ്പോഴും ഇത്തരം വിവരങ്ങള്‍ എന്ത് കൊണ്ട് അറിയച്ചില്ല , വിദഗ്ധ നിര്‍ദേശങ്ങള്‍ തന്നില്ലെന്നും ചോദിക്കുന്നു.                     02/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.