ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂള്‍ കുട്ടികളടക്കം 16 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

2022-07-04 16:52:26


 ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് റോഡുവക്കിലെ കൊക്കയിലേക്ക് മറിഞ്ഞ് സ്‌കൂള്‍കുട്ടികള്‍ അടക്കം പതിനാറ് പേര്‍ മരിച്ചു.
നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹിമാചല്‍ പ്രദേശില്‍ കുളുവിലെ സൈഞ്ച് താഴ്‌വരയില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. റോഡുവക്കിലെ ആഴമേറിയ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് പതിക്കുകയായിരുന്നു.

ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും പൊലീസും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല. കൂടുതല്‍ അന്വേഷണം കഴിഞ്ഞാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.                                                                                                                                        04/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.