യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍‌കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

2022-07-04 16:55:28

    
കൊച്ചി: പീഡന പരാതി നല്‍കിയ യുവതിയെപ്പറ്റി മോശം പരാര്‍മശം നടത്തിയെന്ന കേസില്‍ യുട്യൂ‍ബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച്‌ സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്‌തു എന്നാണ് എറണാകുളം സൗത്ത് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലുള്ളത്.

ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണ്.                                                                                                                  04/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.