സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

2022-07-06 17:04:43


തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ യെല്ലോ അലര്‍ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.

വടക്കന്‍ കേരളത്തില്‍ ഇന്ന് പൊതുവെ കനത്ത മഴയാണ് പെയ്യുന്നത്. ശക്‌തമായ, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. അതിനിടെ, ഇടുക്കിയില്‍ മിക്ക സ്‌ഥലത്തും ഇടവിട്ട് മഴ തുടരുകയാണ്.

മരം വീണ് മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉള്ള പണികള്‍ക്ക് ജില്ലാ കളക്‌ടര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപം ഇതുവരെ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാലക്കാട് ജില്ലയിലും ശക്‌തമായ മഴ തുടരുകയാണ്. കണ്ണൂരും കാസര്‍ഗോഡും സ്‌കൂളുകള്‍ക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്‌തിപ്പെടുന്നതും മധ്യപ്രദേശിന് മുകളിലായി തുടരുന്ന ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.                                                                                                                                                         06/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.