കമ്ബി കയറ്റിയ ലോറിയില്‍ ബസ് ഇടിച്ചുകയറി ആറുപേര്‍ മരിച്ചു, അപകടം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ

2022-07-08 17:15:13

 ചെന്നൈ: ഇരുമ്ബ് കമ്ബികള്‍ കയറ്റിവന്ന ലോറിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഇടിച്ച്‌ ആറുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അമ്ബത് യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്ക് പോവുകയായിരുന്നു ബസ്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് ലോറിയില്‍ ഇടിക്കുകയും കമ്ബികള്‍ ബസിന്റെ വശത്തേക്ക് തുളഞ്ഞുകയറുകയുമായിരുന്നു. ബസിന്റെ ഒരുവശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കമ്ബികള്‍ തുളഞ്ഞുകയറിയാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.                                                                                                      08/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.