മട്ടന്നൂരിലെ സ്ഫോടനം: സ്റ്റീല്ബോംബിന്റെ ഉറവിടം തേടി പോലീസ്
2022-07-08 17:20:58

മട്ടന്നൂര്‍: പത്തൊന്‍പതാം മൈല്‍ കാശിമുക്കില്‍ സ്ഫോടനത്തില്‍ രണ്ട് മറുനാടന്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്റ്റീല്‍ ബോംബിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തിയിരുന്ന അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന് ഷഹിദുള്‍ (25) എന്നിവരാണ് ബുധനാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
അബദ്ധത്തിലാണ് സ്ഫോടനം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവര്‍ക്ക് ബോംബ് എവിടെനിന്നു കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു.
ആക്രിസാധനം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍പാത്രം അച്ഛനും മകനും ചേര്‍ന്ന് വീടിന്റെ മുകളിലത്തെ നിലയില്‍വെച്ച് തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് കരുതുന്നത്. ഈ സമയം താഴെയുണ്ടായിരുന്ന മറ്റു മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടില്ല. ഫസല്‍ഹഖ് സ്ഫോടനം നടന്ന മുറിയിലും മകന് ഷഹിദുള്‍ ആസ്പത്രിയിലുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ എവിടെനിന്നാണ് ആക്രിസാധനങ്ങള്‍ ശേഖരിച്ചതെന്ന് അറിയാന്‍ കൂടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ടൈല്‍സിന്റെ ജോലിക്കാണ് പോകുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മരിച്ച ഷഹിദുളിന്റെ സഹോദരന് ഷഫീഖുല്‍ ഉള്‍പ്പടെ ഇവരോടൊപ്പം താമസമുണ്ടായിരുന്നു. ഇദ്ദേഹം ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്താണ് സ്ഫോടനമുണ്ടായത്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വ്യാഴാഴ്ച സ്ഫോടനം നടന്ന വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്ല ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ അടുത്തദിവസം അസമിലേക്ക് കൊണ്ടുപോകും. 08/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.