നഗ്നതാ പ്രദര്‍ശന കേസ്; ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച്‌ ശ്രീജിത്ത് രവി

2022-07-08 17:28:21

 എറണാകുളം: നഗ്നതാ പ്രദര്‍ശന കേസില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച്‌ നടന്‍ ശ്രീജിത്ത് രവി. ഉച്ചയോടെയാണ് കേസില്‍ ജാമ്യം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെ കേസില്‍ ജാമ്യം നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്.

രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ്‌എന്‍ പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിനു മുന്‍പില്‍ നിന്നിരുന്ന കുട്ടികള്‍ക്ക് നേരെയായിരുന്നു നടന്റെ അതിക്രമം. ഉടനെ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ശ്രീജിത്ത് രവി റിമാന്‍ഡിലാണ്. അതേസമയം മനപ്പൂര്‍വ്വമല്ലെന്നും , സ്വഭാവ വൈകൃതമുണ്ടെന്നുമായിരുന്നു നടന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.                                                                                                      08/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.