ചുറ്റിക കൊണ്ട് കാല്‍ തല്ലിയൊടിച്ചു; തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

2022-07-09 16:58:45

    
തിരുവനന്തപുരം> തിരുവനന്തപുരം മണ്ണന്തലയില്‍ യുവാവിനെ അഞ്ചം​ഗ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാറിലെത്തിയ യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായ മര്‍ദിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കല്ലയം നെടുമണ്‍ സ്വദേശി വിശാഖിനെ സംഘം തട്ടിക്കൊണ്ടുപോയത്.

ചുറ്റിക കൊണ്ട് യുവാവിന്റെ കാല്മുട്ട് തല്ലിയൊടിക്കുന്നതും സംഘം ചേര്ന്ന് മര്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പുതുകുന്നില് ഉപേക്ഷിച്ച്‌ പ്രതികള് കടന്നുകളഞ്ഞിരുന്നു. യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ വാരിയെല്ലിനടക്കം പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.                                                                                                  09/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.