പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയുടെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

2022-07-09 17:08:46

      
നുഹ് (ഹരിയാന):  പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ നാവ് അരിയുന്നവര്‍ക്ക് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്ന കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ ഇര്‍ശാദ് പ്രധാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പ്രതിഫലം പ്രഖ്യാപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കേസെടുത്തിരുന്നു.

'ഇര്‍ശാദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഞങ്ങള്‍ ചോദ്യം ചെയ്തുവരികയാണ്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും,' നുഹ് സീനിയര്‍ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു. മേവാട് ജില്ലയിലുള്ളവര്‍ക്ക് വേണ്ടി നൂപുര്‍ ശര്‍മയുടെ നാവ് മുറിക്കാന്‍ ഇര്‍ശാദ് പ്രധാന്‍ ഒരു യൂട്യൂബര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുവെന്നാണ് കേസ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതായും പരാതിയുണ്ട്.                            09/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.