ഇർഫാനെയും സനയെയും ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ.ഇ ആദരിച്ചു.
2022-07-09 17:31:39

ഷാർജ: വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുധ്യർഹമായ ഒട്ടനവധി ജനസേവന പ്രവർത്തനങ്ങൾ നിർവ്വഹിച്ച പ്ലസ് ടു വിദ്യാർത്ഥികളായ മുഹമ്മദ് ഇർഫാനെയും, സനാ അഷറഫിനേയും ഇന്നലെ ((ജുല്യ് 8 ന് വെള്ളിയാഴ്ച്ച ) ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു എ ഇ ആദരിച്ചു.
ഡയാന രാജകുമാരിയുടെ സ്മരണാർത്ഥം ബ്രിട്ടീഷ് ഗവണ്മെന്റ് ഏർപ്പെടുത്തിയ പുരസ്കാര ജേതാക്കളാണ് കോഴിക്കോട് - ബേപ്പൂർ സ്വദേശിയായ ഇർഫാനും കണ്ണൂർ - മായംമുക്ക് സ്വദേശിനിയായ സനയും.
ഈദ് ആഘോഷത്തിന്റെ ഭാഗമായി CPT UAE സെക്രട്ടറി ഷഫീൽ കണ്ണൂരിന്റെ സംവിധാനത്തിൽ ഇന്ന് (ശനിയാഴ്ച്ച ) അരങ്ങേരുന്ന സംഗീത വിരുന്നിൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ സാന്നിധ്യത്തിൽ നടക്കേണ്ടിയിരുന്ന ആദരിക്കൽ ചടങ്ങ്, രണ്ട് കുട്ടികളും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിനാൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഫീസ് ഹാളിൽ ലളിതമായാണ് നടന്നത് .
CPT UAE പ്രസിഡന്റ് നാസർ ഒളകരയുടെ അധ്യക്ഷതയിൽ നടന്ന യോഗം IAS (ഇന്ത്യൻ അസോസിയേഷൻ, ഷാർജ ) പ്രസിഡന്റ് അഡ്വ. വൈ ഐ റഹിം ഉത്ഘാടനം ചെയ്തു. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന ഒരു സന്നദ്ധ സംഘടന എന്ന നിലയിൽ CPT ക്ക് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ അടക്കം UAE യിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ ഉന്നമനത്തിനായി CPT യുമായി സഹകരിച്ചു പ്രവർത്തിക്കാൻ IAS ആഗ്രഹിക്കുന്നതായി അഡ്വ. വൈ ഐ റഹിം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
CPT UAE വൈസ് പ്രസിഡന്റ് ഗഫൂർ പാലക്കാട്, CPT ഷാർജ കമ്മിറ്റി പ്രസിഡന്റ് മനോജ് കാർത്യയത്ത്, CPT അജ്‌മാൻ കമ്മിറ്റി പ്രസിഡന്റ് നസീർ മുറ്റിച്ചൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. CPT UAE സെക്രട്ടറി ഷഫീൽ കണ്ണൂർ സ്വാഗതവും, CPT ഷാർജ കമ്മിറ്റി സെക്രട്ടറി സുജിത് ചന്ദ്രൻ നന്ദിയും പറഞ്ഞു. 09/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.