ട്രെയിന്‍ യാത്രയ്ക്കിടെ കാല്‍ വഴുതി ട്രാക്കില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
2022-07-11 17:09:57

തൃശൂര്‍: ട്രെയിനില്‍ നിന്ന് കാല്‍വഴുതി ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിക്കു ദാരുണാന്ത്യം. അച്ഛനും അമ്മയ്‌ക്കുമൊപ്പം ട്രെയിനില്‍ യാത്ര ചെയാന്‍ അപകടം സംഭവിച്ചത്.
മത്സ്യത്തൊഴിലാളിയായ തോപ്പുംപടി അറയ്‌ക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് അപകടത്തില്‍ മരിച്ചത്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12.10ന് അപകടം നടന്നത്. പ്ലാറ്റ്‌ഫോമിലിറങ്ങി വെള്ളം വാങ്ങി മടങ്ങി കോച്ചിലേക്ക് കയറുമ്ബോള്‍ കാല്‍തെന്നി പാളത്തിലേക്കു വീഴുകയായിരുന്നു.
കുടുംബ സമേതം വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു.ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ യുവതി ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങി. തിരികെ കയറുംമുന്‍പേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്ബനിയിലെ ജീവനക്കാരിയാണ് അനു. 11/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.