മഹിളാ മോര്‍ച്ചാ നേതാവ് തൂങ്ങി മരിച്ച നിലയില്‍ : ആത്മഹത്യാക്കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്
2022-07-11 17:13:33

പാലക്കാട് : മഹിളാമോര്‍ച്ചാ മണ്ഡലം ട്രഷറര്‍ ശരണ്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ബിജെപി പ്രവര്ത്തകന് പ്രജീവാണ് മരണത്തിനുകാരണമെന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പും പൊലിസ് കണ്ടെടുത്തു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് ശരണ്യയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി പ്രവര്‍ത്തകനായ പ്രജീവിന്റെ പേരെഴുതിയ ആത്മഹത്യാക്കുറിപ്പും പൊലിസ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
പ്രജീവ് തന്നെ സ്നേഹം നടിച്ച് ചതിച്ചതായും ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാ കുറിപ്പിലുണ്ട്. മരിയ്ക്കുന്നതിന് മുമ്ബ് പ്രജീവിനെ വീഡിയോ കോള്‍ ചെയ്തു. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പരിശോധിച്ചു വരികയാണ്.സംഭവത്തില്‍ ബന്ധുക്കള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്കി.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ പ്രജീവ് ഒളിവില്‍പ്പോയി. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 11/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.