പതിനാറുകാരിയെ കാമുകന് കാഴ്ചവെച്ച്‌ സ്വന്തം മാതാവ്; പീഡനത്തിന് ഒത്താശ ചെയ്തത് മകളെ കാമുകന്റെ വാടകവീട്ടിലെത്തിച്ചും; അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്ത് പോലീസ്

2022-07-11 17:16:17

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍.

പെരുനാട് സ്വദേശി ഷിബു ദേവസ്യ (46), പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമാണ് പിടിയിലായത്. ഇരുവരെയും ആലപ്പുഴയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്‍ താമസിക്കുന്ന വാടകവീട്ടില്‍ പെണ്‍കുട്ടിയെ അമ്മ എത്തിച്ചുകൊടുക്കുകയായിരുന്നു. കുട്ടിയുടെ പരാതിയെതുടര്‍ന്ന് കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസ് എടുത്തതിനെതുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ ജില്ലാ സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ പൂച്ചാക്കല്‍ ഉണ്ടെന്ന് വ്യക്തമായി. വനിതാപൊലീസ് ഉള്‍പ്പെടെയുള്ള സംഘം അവിടെയെത്തി ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. രാത്രി പത്തു മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വാടകവീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു, മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐ അനൂപ്, എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിന്‍ ജോണ്‍, സി പി ഓ രശ്മി എന്നിവരും ഉണ്ടായിരുന്നു.                                                                                      11/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.