ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതി; വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

2022-07-15 17:14:08

   
ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. - ഷാഫി പറമ്ബില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.കെ രമ എം.എല്‍.എ രംഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എല്‍.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവര്‍ക്ക്. മുന്‍മന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമര്‍ശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.                                                                                        15/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.