ശിവസേന പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല- ഉദ്ധവ് താക്കറെ
2022-07-16 17:09:40

മുംബൈ: ശിവസേന പ്രവര്‍ത്തകരുടെ ജീവന്‍ വെച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തകരത് വെച്ചു പൊറുപ്പിക്കില്ലെന്ന് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ.
അജ്ഞാതരുടെ അക്രമണത്തില്‍ പരിക്കേറ്റ ശിവസേന പ്രവര്‍ത്തകന്‍ ബാബന്‍ ഗയോങ്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ബൈകുലയിലെ ഓഫിസും താക്കറെ സന്ദര്‍ശിച്ചു.
പൊലീസിന് കുറ്റക്കാരെ പിടികൂടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ സേനയുടെ പ്രവര്‍ത്തകര്‍ അത് ചെയ്യും. പൊലീസ് രാഷ്ട്രീയത്തില്‍ ഇടപെടണ്ട’- താക്കറെ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സേന പ്രവര്‍ത്തകന്‍ ബാബന്‍ ഗയോങ്കറിനു നേരെ അക്രമണമുണ്ടായത്. 16/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.