മഹാരാഷ്ട്രയില്‍ 10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

2022-07-16 17:19:33

മഹാരാഷ്ട്രയിലെ താനെയില്‍ 10 വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. 34 കാരനായ പിതാവിനെ ഭിവണ്ടി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പിടിക്കപ്പെടുമെന്ന് ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി.
താനെ ജില്ലയിലെ ഭിവണ്ടി മേഖലയിലാണ് സംഭവം. പിതാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് തുണികൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ഒളിവില്‍പ്പോയ പ്രതിയെ പറ്റി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി.
കോടതി പ്രതിയെ ജൂലൈ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.                                                                         16/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.