യാത്രാ വിലക്ക് നീക്കണം ഇന്‍ഡിഗോയ്ക്ക് കത്തയച്ച് ഇ.പി ജയരാജന്
2022-07-18 16:52:09

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കത്തയച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്.
യാത്രാ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ ചെയര്‍മാനാണ് കത്തയച്ചത്
വിമാനത്തിനുള്ളിലുണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. ഇന്‍ഡിഗോയുടെ സല്‍പ്പേര് സംരക്ഷിക്കപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമായിരുന്നു. നിയമലംഘനം നടത്തിയിട്ടില്ലെന്നും ഇന്‍ഡിഗോയുടെ സ്ഥിരം യാത്രക്കാരനാണെന്നും ഇ പി ജയരാജന് പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയെന്ന് കത്തില്‍ പറയുന്നു. 18/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.