പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍

2022-07-18 17:13:11

  
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. അമ്ബലംകുന്ന് സ്വദേശി അഭിജിത്തിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കുറേക്കാലമായി അഭിജിത്തും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാ!ര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.

ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു. തുട!ര്‍ന്നാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പലതവണ പീ!!ഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.

പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു പീഡനം. പോക്‌സോ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.                                                                                        18/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.