പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ നിര്യാതനായി

2022-07-18 17:18:25

  ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ (78) ചെന്നൈയില്‍ നിര്യാതനായി. ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

പരേതരായ എം.ടി. പരമേശ്വരന്‍ നായരുടെയും കല്ലേക്കളത്തില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരില്‍ ജനിച്ച അദ്ദേഹം തൃശ്ശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയശേഷമാണ് ചിത്രകലാരംഗത്തേക്ക് തിരിഞ്ഞത്.

ദീര്‍ഘകാലമായി ചെന്നൈയിലായിരുന്നു താമസം. അവിവാഹിതനാണ്. അദ്ധ്യാപികയായിരുന്ന കുഞ്ഞിലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി നായര്‍, ഭാരതി എന്നിവരാണ് സഹോദരിമാര്‍. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലേക്ക് പോയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു് കൂടല്ലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിക്കുവാനാണ് തീരുമാനം.                                                                                                  18/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.