പാക്ക് ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി
2022-07-20 17:08:10

പാകിസ്താനില്‍ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച ഖോര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് ബോട്ടുകളിലായി വിവാഹ സംഘം മച്ച്കെയിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ 26 പേരാണ് ബോട്ട് ദുരന്തത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സിന്ധിലെ പൂര്‍വ്വികരുടെ ശ്മശാനത്തില്‍ സംസ്കരിച്ചു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 90 ഓളം പേരെ മുങ്ങല്‍ വിദഗ്ധര്‍ രക്ഷപ്പെടുത്തി. സംഘം സഞ്ചരിച്ചിരുന്ന ബോട്ടുകളിലൊന്ന് അമിതഭാരത്തെ തുടര്‍ന്ന് മറിയുകയായിരുന്നു. പഞ്ചാബ്സിന്ധ് അതിര്‍ത്തിക്ക് സമീപമാണ് അപകടം. 20/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.