വാഹന നികുതി അടച്ചില്ല ; ഇന്റിഗോയെ ലക്ഷ്യമിട്ട് വാഹന പരിശോധന
2022-07-20 17:13:50

വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ്സ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്.
നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ വേണ്ട. എന്നാല്‍ ഇപ്പോള്‍ പിടികൂടിയ വണ്ടി നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും.
ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്റിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്ത് അശോക് ലെയ്!ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. 40,000 രൂപയാണ് കമ്ബനി നികുതിയായി അടയ്ക്കാനുള്ളത്. സര്‍വീസ് സെന്ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ്. 20/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.