മലപ്പുറത്ത് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
2022-07-21 17:00:37

മഞ്ചേരി: പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. അറവങ്കര നൈനാന് വളപ്പില്‍ ഫിനാന് റിബാനെയാണ് മര്‍ദിച്ചത്.
പരിക്കേറ്റ വിദ്യാര്‍ഥിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ സ്ഥാപനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഫിനാന് മഞ്ചേരിയിലെ സ്വാശ്രയ കോളജില്‍ പരീക്ഷക്ക് എത്തിയതായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോള്‍ കാമ്ബസില്‍ ഷര്‍ട്ട് ധരിക്കുന്നത് ചോദ്യം ചെയ്തു മര്‍ദിച്ചെന്നാണ് പരാതി.
ബട്ടണ്‍സ് ശരിയല്ലെന്നും ഫ്രീക്കന്‍ ഷര്‍ട്ട് ധരിച്ചത് എന്തിനാണെന്നും ചോദിച്ചായിരുന്നു മര്‍ദനമെന്ന് ഫിനാന് റിബാന് പറഞ്ഞു. കഴുത്തിനും കാലിനുമാണ് പരിക്കേറ്റത്. മഞ്ചേരി പൊലീസില്‍ പരാതി നല്കി. 21/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.