അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിയെ പട്ടാമ്ബി പോക്‌സോ കോടതി 46 വര്‍ഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു

2022-07-21 17:07:27

പട്ടാമ്ബി: അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പട്ടാമ്ബി പോക്‌സോ കോടതി 46 വര്‍ഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു.

പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബ് 275000 രൂപ പിഴയും അടയ്ക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പിഴ തുക നല്‍കിയില്ലെങ്കില്‍ 2.5 വര്‍ഷം ശിക്ഷ അധികം അനുഭവിക്കണം. പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കോങ്ങാട് സ്വദേശിയായ പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി എടുത്തുകൊണ്ടുപോയി സമീപത്തെ പറമ്ബില്‍വെച്ചാണ് പീഡിപ്പിച്ചത്.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കോങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍.സരിഷ്, കെ.സി.വിനു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രൊസീക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി.                21/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.