ജ്വല്ലറി ഉടമയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി

2022-07-22 17:01:09

 
അമ്പലത്തറ: ഇരിയയിൽ ജ്വല്ലറി ഉടമയെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തി ഒരു ലക്ഷം രൂപ കൊള്ളയടിക്കാൻ ശ്രമിച്ച പ്രതികൾ പോലീസ് വലയിൽ. ബേക്കൽ, കാസർകോട് സ്വദേശികളാണ് പോലീസ് വലയിലായത്. ബേക്കൽ സബ് ഡിവിഷന്‍ DYSP ശ്രീ സുനിൽ കുമാറിന്റെ മേല്‍ നോട്ടത്തില്‍ അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും ചേര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സിനിമാ സ്റ്റൈലില്‍ നടന്ന  കൊള്ളയടി ശ്രമത്തിലെ പ്രതികൾ കുടുങ്ങിയത്. 19.07.  
2022 രാത്രി 10 മണിയോടെ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ ബംഗ്ലാവിന് അടുത്ത് ചുള്ളിക്കരയിലുള്ള പവിത്ര ഗോൾഡ് ജ്വല്ലറി അടച്ച് ബുള്ളറ്റില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജ്വല്ലറി ഉടമ ബാലചന്ദ്രനെ മാരുതിയുടെ Ecco വാഹനം ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ച ശേഷം ജ്വല്ലറി ഉടമയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കാനാണ് ശ്രമമുണ്ടായത്. പിന്നാലെ വന്ന കർണാടക റജിസ്ട്രേഷനുള്ള മാരുതിയുടെ Ecco വാഹനം പിന്നിൽ നിന്നും ബാലചന്ദ്രൻറെ മോട്ടോർ ബൈക്കിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ബാലചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീഴുകയും ബൈക്കില്നിന്നും വീണ ബാലചന്ദ്രനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എന്ന വ്യാജേന പ്രതികള്‍ നിര്‍ബന്ധിക്കുകയും അതിനു തയാറാകാതെ വന്നപ്പോള്‍ ബാലചന്ദ്രന്റെ മുഖത്തേക്ക് പ്രതികള്‍ മുളകുപൊടി  വിതറുകയും കയ്യില്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ സമയം ബാലചന്ദ്രന്‍ നിലവിളിച്ചതോടെ സമീപവാസികൾ ഓടിക്കൂടുകയും ഇതിനിടയിൽ അക്രമിസംഘം വാഹനത്തില്‍ കയറി കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ അമ്പലത്തറ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിക്കുകയും പ്രസ്തുത വാഹനത്തെ പിന്തുടരുകയും ചെയ്തു, പോലീസ് പിന്തുടരുന്നത് കണ്ട അക്രമി സംഘം വാഹനം അമ്പലത്തറ പേരൂർ വളവിൽ ഉപേക്ഷിച്ചു തൊട്ടടുത്ത നിബിഡമായ കാട്ടിലേക്ക് ഓടി മറിയുകയായിരുന്നു വിവരമറിഞ്ഞു സംഭവ സ്ഥലത്ത് എത്തിയ ബേക്കല്‍ DYSP സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ അമ്പലത്തറ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും സംഘവും കൂടുതല്‍ അന്വേഷണം നടത്തുകയും. പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുല്ലുവിലെ സത്താർ (44) എന്നിവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘത്തിലെ പ്രധാന പ്രതികളായ മൂന്ന് പേരെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതും കൂടുതല്‍ അന്വേഷണം നടത്തി വരികയുമാണ് അന്വേഷണ സംഘത്തില്‍ അമ്പലത്തറ ഇന്സ്പെക്ടറെ കൂടാതെ SI സുമേഷ് ബാബു, ഹരീഷ്, ബ്രിജേഷ്, സുഭാഷ് , സുനില്‍ കുമാര്‍, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.                                                                                                                 22/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.