വീട്ടില്‍ ഉറങ്ങിക്കിടന്ന കാമുകിയെ കഴുത്തറുത്ത് കൊന്ന് തലയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി യുവാവ്

2022-07-23 16:43:02

ബംഗളൂരു:വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി കാമുകന്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.കര്‍ണാടക വിജയനഗര ജില്ലയിലെ കനാഹോസഹള്ളിക്ക് സമീപമുള്ള പൂജാറഹള്ളി കന്നിബോരയ്യനഹട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കന്നിബോരയ്യനഹട്ടിയിലെ നിര്‍മല (23) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കാമുകന്‍ ഭോജരാജിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന നിര്‍മലയെ അതിക്രമിച്ച്‌ കയറിയ ഭോജരാജ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ അറുത്തുമാറ്റിയ ശിരസുമായി ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ഭോജരാജും നിര്‍മലയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍മല മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.                                                                                                                            കേസെടുത്തത്.                                                                     23/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.