പാലക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്ബ്; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ചുറ്റി; കാല്‍ കുടഞ്ഞതോടെ പാമ്ബ് അലമാരയുടെ ഉള്ളില്‍ കയറി; പാമ്ബ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
2022-07-25 17:18:46

പാലക്കാട്: സംസ്ഥാനത്തെ ഓഫീസില്‍ മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ പാമ്ബ് കയറി.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പാമ്ബ് ചുറ്റിയെങ്കിലും വിദ്യാര്‍ത്ഥിനിയെ പാമ്ബ് കടിച്ചില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ല.
ക്ലാസിനുള്ളില്‍ കയറിയ വിദ്യാര്‍ത്ഥിനി പാമ്ബിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി. കാല്‍ കുടഞ്ഞതോടെ പാമ്ബ് അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ടൈല്‍ ഇട്ട ക്ലാസ് മുറിയില്‍ പാമ്ബ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്ബ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ധ്യാപിക പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്ബാണ് സംഭവം. ഈ സമയം അദ്ധ്യാപകര്‍ ക്ലാസില്‍ എത്തിയിരുന്നില്ല. രാവിലെ സ്‌കൂളിലെത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് നാലാം ക്ലാസുകാരി പാമ്ബിനെ ചവിട്ടിയത്. ഉടന്‍ കുട്ടിയുടെ കാലില്‍ പാമ്ബ് വരിഞ്ഞ് മുറുക്കുകയായിരുന്നു. പാമ്ബ് ചുറ്റിയവിവരം വിദ്യാര്‍ത്ഥിനിതന്നെ അദ്ധ്യാപികയെ അറിയിച്ചു. പാമ്ബ് കടിച്ചതായുള്ള സംശയത്തില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ ബഹളം വെക്കുകയും അധികൃതര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയത്. പാമ്ബ് കടിച്ചോ എന്ന സംശയത്തേത്തുടര്‍ന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പാമ്ബുകടിയേറ്റത്തിന്റെ അടയാളങ്ങള്‍ ഒന്നും കുട്ടിയുടെ ശരീരത്തിലില്ലെന്നും 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്ബ് ക്ലാസ് മുറി വരെ എത്താന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 25/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.