രാഹുല്‍ ​ഗാന്ധി അറസ്റ്റില്‍ : സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചതിനാണ് നടപടി

2022-07-26 17:02:10

   
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ച്‌ വിജയ് ചൗക്കില്‍ പോലീസ് തടഞ്ഞു. നിരവധി എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തി. അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച്‌ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാന്‍ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.

ഇന്നലെ ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാല്‍ ചോദ്യം ചെയ്യാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ മൂന്ന് മണിക്കൂര്‍ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. പാര്‍ലമെന്റിലും വിഷയം കോണ്‍ഗ്രസ് ഉന്നയിക്കും. കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടും.                                                                   26/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.