കുണ്ടറയില്‍ പ്ലൈവുഡ് ഗോഡൗണിന് തീ പിടിച്ചു; 80 ലക്ഷത്തിന്റെ നഷ്ടം
2022-07-26 17:05:55

കുണ്ടറ: കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീ പിടിച്ച് 80 ലക്ഷം രൂപയുടെ നഷ്ടം. കേരളപുരത്ത് അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്നിരുന്ന 'അഞ്ജലി' തിയറ്ററിനാണ് തീപിടിച്ചത്.
ശാന്തിലാലിന്റെയും ഭാര്യ പ്രിയയുടെയും പേരിലുള്ള കേരളപുരത്തെ ഭദ്ര ട്രേഡേഴ്സിന്റെ ഗോഡൗണായിരുന്നു ഇത്.
ഞായറാഴ്ച എത്തിയ ലോഡ് ഉള്‍പ്പെടെ 80 ലക്ഷത്തോളം രൂപയുടെ പ്ലൈവുഡ് സമഗ്രികളാണ് പൂര്‍ണമായും കത്തിനശിച്ചത്.
ബംഗാളുകാരായ തൊഴിലാളികള്‍ രാത്രിയില്‍ ഇവിടെയായിരുന്നു ഉറങ്ങുന്നത്. അവര്‍ രാവിലെ പുറത്തുപോയിരുന്നു. നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്ന് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വെല്‍ഡിങ് തൊഴിലാളികളാണ് വൈകീട്ട് മൂന്നോടെ തീ കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും തീ നിയന്ത്രണാതീതമായിരുന്നു. കുണ്ടറ, കൊട്ടാരക്കര, കടപ്പാക്കട, കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നാലു മണിക്കൂര്‍ നേരത്തെ കഠിനാധ്വാനംകൊണ്ടാണ് തീ പൂര്‍ണമായും കെടുത്തിയത്. കുണ്ടറ പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. 26/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.