തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല: മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു

2022-07-26 17:13:01

തമിഴ്‌നാട്ടില്‍ നവദമ്ബതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.

മകള്‍ കൂലിപ്പണിക്കാരനെ പ്രണയിച്ച്‌ വിവാഹം ചെയ്തതില്‍ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുത്തുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. രേഷ്മ കോവില്‍പ്പട്ടിയിലെ ഒരു കോളേജില്‍ ബിരുദ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ദിവസങ്ങള്‍ക്കു മുമ്ബാണ് രേഷ്മ മണികരാജുവിനെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കുമ്ബോഴായിരുന്നു സംഭവം.

പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി ഇതിന് വഴങ്ങിയിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ദമ്ബതികള്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങല്‍ കോവില്‍പ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.                                                                                            26/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.