ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത് ; റാഗിങ് പദപ്രയോഗം ശരിയല്ല: മന്ത്രി വി ശിവന്‍കുട്ടി

2022-07-27 16:49:09

 
കോട്ടണ്‍ ഹില്‍ സ്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ല. ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറ‌ഞ്ഞു.

സംഭവത്തില്‍ ഡിഡിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റര്‍ക്ക് എതിരായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്ന് മന്ത്രി പറ‌ഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ പരാതിക്കാസ്പദമായ സംഭവം നടന്നത്.                                                                                   27/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.