അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

2022-07-28 17:00:12

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ആക്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു.

കാവുണ്ടിക്കല്‍ പ്ലാമരത്ത് റോഡും മണ്ണാര്‍ക്കാട് ചിന്നതടാകം റോഡുമാണ് ഉപരോധിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം.വനത്തിനോട്‌ ചേര്‍ന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ ആണ് കാട്ടാന ആക്രമിച്ചത്.                                                                                      28/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.