ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30 കോടിയുടെ ഹെറോയിനുമായി സാംബിയ യുവതി അറസ്റ്റില്‍
2022-07-28 17:05:20

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30 കോടിയുടെ ഹെറോയിനുമായി സാംബിയ യുവതി അറസ്റ്റില്‍. ഇവരുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 4.5 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ( ഡി.ആര്‍.ഐ.) അധികൃതര്‍ കണ്ടെത്തി.
തിങ്കളാഴ്ചയാണ് യുവതി അറസ്റ്റിലായത്.
അഡിസ് അബാബയില്‍ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡിസ് അബാബ വിമാനത്താവളത്തില്‍ നിന്ന് ഏജന്റുമാരാണ് ഹെറോയിന്‍ അടങ്ങിയ ബാഗ് കൈമാറിയതെന്നാണ് യുവതി നല്‍കിയ മൊഴി. സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചാല്‍ നിശ്ചിതശതമാനം തുക കമ്മിഷന്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബെംഗളൂരു വിമാനത്താവളത്തിലെത്തിയാല്‍ ബാഗ് വാങ്ങാന്‍ ആളെത്തുമെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില വന്‍ സംഘങ്ങളാണ് മയക്കുമരുന്നുകടത്തലിന് പിന്നിലെന്നാണ് ഡി.ആര്‍.ഐ. അധികൃതര്‍ക്ക് ലഭിച്ച വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
കഴിഞ്ഞ 21-നും യുഗാണ്‍ഡ സ്വദേശിയായ യുവാവില്‍നിന്ന് നാലുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഡി.ആര്‍.ഐ. സംഘം പിടികൂടിയിരുന്നു. 28/07/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.