കോട്ടയം മെഡിക്കല്‍ കോളജിലെ അനാസ്ഥ : നോവായി ലിഷ ​​​​​​​

2022-07-29 16:48:00

    
     
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജിലെ ചികില്‍സയിലുണ്ടായ അനാസ്ഥയില്‍ മകളുടെ ജീവന്‍ നഷ്ടമായെന്ന പരാതിയുമായി പിതാവ്.

ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോളുടെ പിതാവ് സി.ആര്‍.രാമര്‍ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നല്‍കിയത്. ഞായറാഴ്‍ച രാവിലെ കടുത്ത തലവേദനയെ തുടര്‍ന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

1.45ന് മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്കാനിങ് നടത്താന്‍ പോലും തയാറായത്. ഈ റിപ്പോര്‍ട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി. തിരക്കുളളവര്‍ക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടു പോകേണ്ടിവന്നു. ഇവിടെ എത്തിയപ്പോഴാണ് ലിഷമോള്‍ അരമണിക്കൂര്‍ മുന്‍പ് മരിച്ചു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ലിഷമോളുടെ മരണത്തില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് വീഴ്‌ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.                                                                                                                                                                               29/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.