മംഗളൂരു‍വില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: കേരള അതിര്‍ത്തി‍യിലേക്കും അന്വേഷണം, പോലീസ് നിരീക്ഷണം കര്‍ശ്ശനമാക്കി

2022-07-29 16:49:24


മംഗളൂരു : സൂരത്ത്ക്കല്‍ സ്വദേശി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതില്‍ കേരള അതിര്‍ത്തി പ്രദേശങ്ങളിലേക്കും അന്വഷണം.

തുണിക്കട ഉടമയായ ഫാസിലിനെ വ്യാഴാഴ്ച നാലംഗസംഘം ആളുകള്‍ ചേര്‍ന്നാണ് വെട്ടിക്കൊന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പ്രതികള്‍ സംസ്ഥാനം വിടുന്നതിനുള്ള ശ്രമങ്ങള്‍ തടയുന്നതിനായി അതിര്‍ത്തി കേന്ദ്രീകരിച്ച്‌ പോലീസ് തെരച്ചില്‍ ശക്തമാക്കി. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവില്‍ ക്യാമ്ബ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.                                                                                           29/07/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.